‘നിവാര്‍’ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു; ശക്‌തി കുറയുന്നു

By News Desk, Malabar News
Malabarnews_nivar
Representational image
Ajwa Travels

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് പൂര്‍ണമായും തീരം തൊട്ടു. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായിരുന്ന നിവാര്‍ ഇപ്പോള്‍ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ പുതുച്ചേരിയുടെ 50 കിലോമീറ്റര്‍ വടക്ക് – വടക്കുപടിഞ്ഞാറ് തമിഴ്‌നാടിന്റെ തീരദേശത്താണ് ചുഴലിക്കാറ്റ്. ഇപ്പോഴും മണിക്കൂറില്‍ 85-95 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റു വീശുന്നത്. വരും മണിക്കൂറുകളില്‍ വടക്കു പടിഞ്ഞാറു ദിശയിലേക്കു നീങ്ങി ശക്തി കുറഞ്ഞ് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ പ്രവചനം.

Also Read: ഡിസംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍

അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയപ്പോള്‍ വീടുതകര്‍ന്ന് രണ്ടുപേരാണ് സംസ്‌ഥാനത്ത് മരിച്ചത്. ചെന്നൈയിലും പുതുച്ചേരിയിലും ശക്‌തമായ കാറ്റും മഴയും തുടരുകയാണ്. എന്നാല്‍ ഇനിയുള മണിക്കൂറുകളില്‍ മഴയുടെ ശക്‌തി കുറയുമെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ പലയിടങ്ങളിലും ശക്‌തമായ വെള്ളപ്പൊക്കമുണ്ട്. പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE