ഡിസംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍

By News Desk, Malabar News
Covid India Today
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടര്‍ന്ന് ഡെല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിന്റെ പശ്‌ചാത്തലത്തിലും, ശൈത്യകാലം ആരംഭിച്ചതിന്റെ പശ്‌ചാത്തലത്തിലുമാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബര്‍ 31 വരെയായിരിക്കും ഇതിന്റെ കാലാവധി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായിരിക്കും ലോക്ഡൗണ്‍. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്‌ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. എന്നാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങള്‍ സംസ്‌ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും ചരക്കുകളുടെയും നീക്കത്തെ തടസപ്പെടുത്തുന്നതാകരുത് എന്നും നിര്‍ദേശമുണ്ട്.

കോവിഡ് 19 നെ പൂര്‍ണമായി മറികടക്കാന്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. അതിനാല്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ജില്ലാ, പോലീസ്, മുനിസിപ്പല്‍ അധികൃതര്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

  • കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളുടെ അടിസ്‌ഥാനത്തില്‍ മൈക്രോ തലത്തില്‍ ജില്ലാ ഭരണകൂടം കണ്ടെയ്ന്‍മെന്റ് സോണുകള്‍ വേര്‍തിരിക്കണം.
  • കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക വെബ്‌സൈറ്റുകളില്‍ അതത് ജില്ലാ കളക്‌ടർമാരും, സംസ്‌ഥാനങ്ങള്‍/ കേന്ദ്രഭരണ പ്രദേശങ്ങള്‍ അറിയിക്കും.
  • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം അനുമതി.

Also Read: കർഷക മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ നദിയിലേക്ക് മറിച്ചിട്ട് കർഷകർ

  • ചികില്‍സാ ആവശ്യത്തിനോ, അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനോ അല്ലാതെയുളള ആളുകള്‍ യാത്ര ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം.
  • വീടുകള്‍ തോറും നീരീക്ഷണം.
  • പ്രോട്ടോക്കോള്‍ പ്രകാരമുളള പരിശോധന.
  • സമ്പര്‍ക്ക പട്ടിക കൃത്യമായി വേഗത്തില്‍ കണ്ടെത്തുക.
  • കോവിഡ് 19 രോഗികളെ വേഗത്തില്‍ ഐസൊലേഷനിലാക്കുകയും ചികില്‍സ ഉറപ്പു വരുത്തുകയും ചെയ്യുക.

അന്താരാഷ്‌ട്ര വിമാന യാത്രക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, ശേഷിയുടെ അമ്പതുശതമാനം മാത്രം അനുവദിച്ചുകൊണ്ട് തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുക, കായിക താരങ്ങള്‍ക്ക് വേണ്ടിമാത്രം സ്വിമ്മിങ് പൂളുകള്‍ തുറക്കുക, ബിസിനസ് ആവശ്യത്തിന് മാത്രം എക്‌സിബിഷന്‍ ഹാളുകള്‍ തുറന്നു പ്രവര്‍ത്തിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. ഇതല്ലാതെയുളള കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തെ മറ്റെല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

Read Also: പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല

സാമൂഹിക-മതപര-വിനോദ- വിദ്യാഭ്യാസ-സാംസ്‌കാരിക ഒത്തുചേരലുകള്‍ക്ക് പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം പരിപാടി നടക്കുന്ന ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം ആയിത്തന്നെ തുടരും. അടച്ചിട്ട സ്‌ഥലങ്ങളില്‍ 200 പേര്‍ക്കും, തുറന്ന സ്‌ഥലങ്ങളില്‍ മൈതാനത്തിന്റെ വലിപ്പവും അനുസരിച്ചായിരിക്കും പ്രവേശനം. സ്‌ഥിതിഗതികള്‍ വിലയിരുത്തി സംസ്‌ഥാന- കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് അടച്ചിട്ട സ്‌ഥലങ്ങളില്‍ 200 പേര്‍ക്ക് എന്നുളളത് നൂറായി കുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE