‘നിവാര്‍’ ചുഴലിക്കാറ്റിന്റെ ശക്‌തി കുറയുന്നു; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Malabarnews_nivar
Representational image
Ajwa Travels

ചെന്നൈ : രാജ്യത്ത് നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നുവെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒപ്പം തന്നെ അടുത്ത ആറ് മണിക്കൂറില്‍ നിവാര്‍ ചുഴലിക്കാറ്റ് കൊടുങ്കാറ്റായി മാറാനുള്ള മാറാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. 135 കിലോമീറ്റര്‍ വേഗതയുള്ള നിവാര്‍ വേഗത കുറഞ്ഞ് 65-75 കിലോമീറ്റര്‍ വേഗതയിലേക്ക് കുറയുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്.

നിവാര്‍ ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ് ഉണ്ടായതോടെ ചെന്നൈയില്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. കൂടാതെ അടച്ചിട്ട റോഡുകള്‍ പലതും വീണ്ടും തുറക്കുകയും ചെയ്‌തിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞെങ്കിലും തമിഴ്നാട്ടില്‍ പലയിടങ്ങളിലും ഇപ്പോഴും ശക്‌തമായ മഴ തുടരുകയാണ്. തീരപ്രദേശങ്ങളിലാണ് മഴ ശക്‌തിയോടെ തുടരുന്നത്. മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, വിളുപുരം എന്നീ സ്‌ഥലങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ 3 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നിലവില്‍ നിവാര്‍ ശക്‌തി കുറഞ്ഞു തുടങ്ങിയതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. എന്നാല്‍ ജാഗ്രത കൈവിടരുതെന്നും അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read also : വീണ്ടും ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ആശയവുമായി പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE