സിപിഎം സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ; സമ്മേളനങ്ങളിൽ മാറ്റമില്ല

By Team Member, Malabar News
No Change In CPM Party Coferences In Kerala In Covid Situation
Ajwa Travels

എറണാകുളം: കോവിഡ് വ്യാപനത്തെ തുടർന്ന് സമ്മേളനങ്ങൾ മാറ്റേണ്ടെന്ന് തീരുമാനിച്ച് സിപിഎം. സംസ്‌ഥാന സമ്മേളനം മാർച്ച് ഒന്നാം തീയതി മുതൽ നാലാം തീയതി വരെ കൊച്ചിയിൽ വച്ച് നടത്താനും തീരുമാനമായി. ജനുവരി 28, 29, 30 തീയതികളിൽ നടക്കേണ്ടിയിരുന്ന സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിയിരുന്നു. ഇതും ഫെബ്രുവരി അവസാനത്തോടെ നടത്തും.

പാർട്ടി കോൺഗ്രസ് ഏപ്രിലിലും, മാറ്റിവച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ഫെബ്രുവരി അവസാനവും നടത്താനാണ് നിലവിലെ തീരുമാനം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഫെബ്രുവരി 17 മുതൽ 20 വരെ ചേരുന്ന സംസ്‌ഥാന നേതൃയോഗങ്ങളിൽ എടുക്കും.

കോവിഡ് വ്യാപനം രൂക്ഷമായി നിന്ന സാഹചര്യത്തിൽ ഹൈക്കോടതി വിധിയെ തുടർന്ന് കാസർഗോഡ് ജില്ലാ സമ്മേളനം ഒറ്റ ദിവസമാക്കി ചുരുക്കിയിരുന്നു. കൂടാതെ തൃശൂർ സമ്മേളനവും പിന്നീട് വെട്ടിച്ചുരുക്കി.

Read also: തോൽപെട്ടിയിൽ ഒരുകോടി രൂപയുടെ സ്വർണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE