മാനന്തവാടി: മതിയായ രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന സ്വർണാഭരണങ്ങൾ പിടികൂടി. തോൽപ്പെട്ടി ചെക്ക്പോസ്‌റ്റിലെ വാഹന പരിശോധനയിലാണ് ഒരുകോടിയോളം രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടിയത്. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോകുന്ന കർണാടക ട്രാൻസ്‌പോർട് കോർപറേഷന്റെ ബസിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
സ്വർണം കടത്തിയ തൃശൂർ സ്വദേശി നമ്പുകുളം വീട്ടിൽ അനുലാലിനെ(30) എക്‌സൈസ് സംഘം കസ്‌റ്റഡിയിൽ എടുത്തു. തുടർനടപടികൾക്കായി അനുലാലിനെയും തൊണ്ടിമുതലും ജിഎസ്‌ടി വകുപ്പിന് കൈമാറി. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ പിജി രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘവും തോൽപ്പെട്ടി ചെക്പോസ്‌റ്റ് ജീവനക്കാരും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
Most Read: വിവാദ വെളിപ്പെടുത്തൽ; സ്വപ്‌ന സുരേഷിനെ നാളെ ചോദ്യം ചെയ്യുമെന്ന് ഇഡി