കോൺഗ്രസിൽ ജനാധിപത്യമില്ല, വിഎം സുധീരൻ അസംതൃപ്‌തൻ; എ വിജയരാഘവൻ

By Staff Reporter, Malabar News
a-vijayaragavan
Ajwa Travels

തിരുവനന്തപുരം: കോൺഗ്രസിൽ ഓരോ ദിവസവും പ്രതിസന്ധികളാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്ന് എ വിജയരാഘവൻ ആരോപിച്ചു. സ്‌ഥാനങ്ങൾ നേതാക്കൾക്കായി വിഭജിക്കുന്നത് തുടരുകയാണ്.

കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വിഎം സുധീരൻ അസംതൃപ്‌തനാണെന്നും പ്രതികരണം ഒറ്റപ്പെട്ടതല്ലെന്നും എ വിജയരാഘവൻ അഭിപ്രായപ്പെട്ടു.

അതേസമയം കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് വിഎം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളില്‍ പരാജയപ്പെട്ടിരിക്കുകയാണ് നേതൃത്വം.

രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്നുള്ള രാജിയിൽ ഉറച്ച് നില്‍ക്കുകയാണ് വിഎം സുധീരന്‍ ഇപ്പോഴും. സുധീരനെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ട് കണ്ടെങ്കിലും അനുനയത്തിന് അദ്ദേഹം തയ്യാറല്ലെന്ന് വ്യക്‌തമാക്കി കഴിഞ്ഞു.

Read Also: നരേന്ദ്രമോദിക്ക് അസൂയ; ഇറ്റലി യാത്ര നിഷേധിച്ചതിൽ മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE