പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല; വിദ്യാഭ്യാസ വകുപ്പ്

By Staff Reporter, Malabar News
plus to students-fees
Representational Image
Ajwa Travels

തിരുവനന്തപുരം: 202021 അധ്യയന വര്‍ഷത്തിലെ പ്ളസ് ടു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് നടപടി.

2020-21 അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ പശ്‌ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്‌പെഷ്യല്‍ ഫീസ് എന്നിവ ഈടാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഈ മാസം 6ആം തിയതി വരെയാണ് സമയം നീട്ടി നൽകിയത്. 4ആം തിയതി വരെ അപേക്ഷ നൽകാമെന്നാണ് നേരത്തെ വ്യക്‌തമാക്കിയിരുന്നത്. ട്രയൽ അലോട്ട്മെന്റ് 7ആം തിയതിയിൽ നിന്ന് 13ആം തിയതിയിലേക്കും ആദ്യ അലോട്ട്മെന്റ് 13ആം തിയതിയിൽ നിന്ന് 22ആം തിയതിയിലേക്കും മാറ്റിയിട്ടുണ്ട്.

പ്രവേശനം ആരംഭിക്കുക 23ന് ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ പ്ളസ് വൺ ക്‌ളാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

Most Read: അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE