ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ

By Syndicated , Malabar News
kpcc-meeting
Representational Image
Ajwa Travels

തിരുവനന്തപുരം: കെപിസിസിയിൽ ഇനി ജംബോ കമ്മറ്റി വേണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ ധാരണ. രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്‌ട്രീയ കാര്യ സമിതിയിൽ ഉണ്ടാകും.

രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് മുന്നോടിയായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഡി സതീശന്‍ എന്നിവരുമായാണ് കെ സുധാകരന്‍ ഇന്ന് ചർച്ച നടത്തിയത്. പത്തുപേർ കെപിസിസി ഭാരവാഹികളായും 51 പേർ നിര്‍വാഹക സമിതി അംഗങ്ങളായും മതിയെന്നതാണ് സുധാകരൻ മുന്നോട്ട് വെക്കുന്ന നിലപാട്.

ജംബോ കമ്മിറ്റികൾ വേണ്ടെന്നാണ് പൊതുവികാരമെന്നും സമയബന്ധിതമായി ഭാരവാഹി നിർണയം പൂർത്തിയാക്കുമെന്നും യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു.

Read also: സ്വകാര്യ ആശുപതികളിലെ മുറികളുടെ നിരക്ക്; സർക്കാരിന് വിമർശനം, ഉത്തരവ് വിലക്കി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE