സുരക്ഷ വേണ്ടെന്ന് സുരേന്ദ്രന്‍: പോലീസിനെ മടക്കി അയച്ചു

By Trainee Reporter, Malabar News
Malabar News_ K surendran
K Surendran
Ajwa Travels

കോഴിക്കോട്: സംസ്ഥാന ഇന്റലിജന്‍സിന്റെ നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷ വേണ്ടെന്ന് കെ. സുരേന്ദ്രന്‍. സുരക്ഷക്ക് വേണ്ടി നിയോഗിച്ച രണ്ട് പോലീസുകാരെയും സുരേന്ദ്രന്‍ മടക്കി അയച്ചു. പോലീസ് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയതിന് ശേഷമാണ് സുരേന്ദ്രന്‍, പോലീസുകാരെ മടക്കി അയച്ചത്. ഇന്റലിജന്‍സിന്റെ സുരക്ഷാഭീഷണി നിര്‍ദ്ദേശം അനുസരിച്ച് കോഴിക്കോട് റൂറല്‍ പോലീസാണ് സുരേന്ദ്രന് സംരക്ഷണം നല്‍കാന്‍ എത്തിയത്.

തനിക്ക് എന്തെങ്കിലും രീതിയിലുള്ള ഭീഷണിയോ മറ്റോ ഇല്ലെന്ന് സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭീഷണി അല്ലാതെ വേറൊരു ഭീഷണിയും തനിക്കെതിരെ ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷവും സുരേന്ദ്രന് സുരക്ഷാഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Related news: സുരക്ഷാ ഭീഷണി; കെ. സുരേന്ദ്രന് ഗണ്‍മാനെ അനുവദിക്കണമെന്ന് ഇന്റലിജന്‍സ് നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE