വൈദ്യശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു; ഡേവിഡ് ജൂലിയസ്, ആദം പാറ്റ്പൗറ്റിയാൻ എന്നിവർ ജേതാക്കൾ

By Staff Reporter, Malabar News
julius-and-patapoutian-nobel prize
Ajwa Travels

സ്‌റ്റോക്‌ഹോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്‌ത്ര നൊബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൗറ്റിയാനുമാണ് ഇക്കുറി ഈ വിഭാഗത്തിൽ നിന്നുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഊഷ്‌മാവും സ്‌പർശവും തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് പുരസ്‌കാരം.

ചൂടും, തണുപ്പും, സ്‌പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മൾ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്‌മാവും സ്‌പർശനവുമെല്ലാം തിരിച്ചറിയുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ സമിതി അറിയിച്ചു.

ഭൗതികശാസ്‌ത്ര നൊബേൽ നാളെ വൈകുന്നേരം 3.15നായിരിക്കും പ്രഖ്യാപിക്കുക. ഒക്‌ടോബർ ആറിന് വൈകിട്ട് നാലരക്കായിരിക്കും രസതന്ത്ര നൊബേൽ പ്രഖ്യാപനം. ഒക്‌ടോബർ ഏഴിന് സാഹിത്യ നൊബേലും, ഒക്‌ടോബർ 8ന് സമാധാന നൊബേലും പ്രഖ്യാപിക്കും, ഒക്‌ടോബർ 11നായിരിക്കും സാമ്പത്തിക ശാസ്‌ത്ര നൊബേൽ പ്രഖ്യാപിക്കുക.

Read Also: നിസാമുദ്ദീന്‍ ട്രെയിനിലെ കവര്‍ച്ച; പ്രതികളെ തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE