ഒരിക്കലും വിശ്വാസികൾക്ക് എതിരല്ല; എംവി ജയരാജൻ

By Syndicated , Malabar News
m-v-jayarajan
Ajwa Travels

കണ്ണൂര്‍: കമ്യൂണിസ്‌റ്റുകാര്‍ ഒരിക്കലും വിശ്വാസികൾക്ക് എതിരല്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. വിശ്വാസികളെ ഒരിക്കലും ശത്രുക്കളായി കാണാറില്ല, എല്ലാവരും കമ്മ്യൂണിസ്‌റ്റുകാരുടെ മിത്രങ്ങളാണെന്നും വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിശ്വാസികളെല്ലാം കമ്മ്യൂണിസ്‌റ്റുകാരുടെ മിത്രങ്ങളാണ്. വിശ്വാസങ്ങള്‍ക്ക് പാര്‍ട്ടി തടസം നില്‍ക്കാറില്ല. കമ്മ്യൂണിസ്‌റ്റുകാര്‍ സ്വീകരിക്കുന്നൊരു സമീപനമാണിത്. അസുഖം ബാധിച്ച് അബോധാവസ്‌ഥയിൽ ആയിരുന്ന സമയത്ത് വിശ്വാസികളായ ചിലര്‍ ക്ഷേത്രത്തിലും പള്ളിയിലും അവരുടെ വിശ്വാസ പ്രകാരമുള്ള ചടങ്ങ് നടത്തി. അത് അറിയിച്ചവര്‍ ധാരാളമാണ്. ഞങ്ങള്‍ പ്രാർഥിച്ചിട്ടുണ്ടെന്നും ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെന്നും അറിയിച്ച് നിരവധി പേര്‍ വിളിച്ചിരുന്നു; ജയരാജൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് കമ്യൂണിസ്‌റ്റുകാരെ സംബന്ധിച്ചിടത്തോളം ജനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടാനും അടുക്കാനുമുള്ള അവസരങ്ങളായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി.

Read also: ഭക്ഷ്യക്കിറ്റും, പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE