തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്‌റ്റാലിൻ; സത്യപ്രതിജ്‌ഞ വെള്ളിയാഴ്‌ച

By Team Member, Malabar News
mk stalin
Ajwa Travels

ചെന്നൈ : തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിൻ മെയ് 7ആം തീയതി വെള്ളിയാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യും. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിൽ എത്തുന്നത്. 158 സീറ്റുകൾ സ്വന്തമാക്കി മികച്ച വിജയത്തോടെയാണ് ഡിഎംകെ ഇത്തവണ അധികാരത്തിൽ പ്രവേശിക്കുന്നത്.

അതേസമയം തന്നെ തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്‌ഞ ചടങ്ങുകൾ ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനിച്ചതായി എംകെ സ്‌റ്റാലിൻ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. രാജ്ഭവനിലെ ലളിതമായ സത്യപ്രതിജ്‌ഞ ചടങ്ങോടെ ആയിരിക്കും അധികാരത്തിലേറുക.

കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ മതിയെന്നിരിക്കെയാണ് 158 സീറ്റുകളിൽ ഡിഎംകെ മിന്നുന്ന വിജയം സ്വന്തമാക്കിയത്. മുന്‍ ഡിഎംകെ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്‌തമായി ഇത്തവണ ചെറുപ്പക്കാര്‍ക്ക് പ്രാധാന്യം നല്‍കുന്ന മന്ത്രിസഭയാണ് സ്‌റ്റാലിന്റെ പരിഗണനയിലുള്ളത്. ഒപ്പം തന്നെ ചെപ്പോക്ക് മണ്ഡലത്തിൽ നിന്നും വിജയിച്ച മകൻ ഉദയനിധി സ്‌റ്റാലിൻ ഇത്തവണത്തെ മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന് തമിഴകം ഉറ്റുനോക്കുന്ന കാര്യമാണ്. 65,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദയനിധി സ്‌റ്റാലിൻ വിജയിച്ചത്.

Read also : കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE