കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ

By Staff Reporter, Malabar News
covaxin
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിൻ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദമെന്ന് ഐസിഎംആർ. യുകെ വകഭേദത്തിനും ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച മഹാരാഷ്‌ട്രയിലെ വൈറസിനുമെതിരെ പൊരുതാൻ കൊവാക്‌സിന് സാധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്നാണ് കൊവാക്‌സിൻ വികസിപ്പിച്ചത്.

ഐസിഎംആറും നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും (എൻഐവി) ഒരുമിച്ചാണ് ബ്രസീലിയൻ വകഭേദത്തിനെതിരെ കൊവാക്‌സിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ വൈറസിനെ ഇല്ലാതാക്കാൻ വാക്‌സിന് സാധിക്കുന്നുണ്ടെന്ന് പഠനത്തിൽനിന്നും വ്യക്‌തമായി. ഇന്ത്യയിൽ ബ്രസീലിയൻ വകഭേദം കുറവാണ്. ഇരട്ടവ്യതിയാനം വന്ന വൈറസും, യുകെ വകഭേദവുമാണ് ഇന്ത്യയിൽ വ്യാപകമായുള്ളത്.

Read Also: അഞ്ഞൂറ് കോടിയുടെ കോവിഡ് മരുന്ന് ഇന്ത്യക്ക് നൽകുമെന്ന് ഫൈസർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE