തിരഞ്ഞെടുപ്പ് ജോലിക്കിടെ മദ്യപിച്ചെത്തി; ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ

By Trainee Reporter, Malabar News
financial disorder; Mass suspension in Aryankav Forest Range Office
Representational Image
Ajwa Travels

മാനന്തവാടി: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്‌ഥനെ  സസ്‌പെൻഡ്‌ ചെയ്‌തു. ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ സീനിയർ ക്ളർക്ക് ഒജി സുധാകരനെയാണ് മാനന്തവാടി മണ്ഡലം വരണാധികാരി കൂടിയായ സബ്‌കളക്‌ടർ വികൽപ് ഭരദ്വാജ് സസ്‌പെൻഡ് ചെയ്‌തത്‌.

മാനന്തവാടി നിയോജക മണ്ഡലം 74ആം നമ്പർ പോളിംഗ് സ്‌റ്റേഷനിലെ ഓഫീസർ ആയിട്ടായിരുന്നു ഇയാൾക്കു ചുമതല നൽകിയിരുന്നത്. എന്നാൽ ജോലി ചെയ്യാൻ കഴിയാത്ത വിധം മദ്യപിച്ച് എത്തിയതിനെ തുടർന്ന് വരണാധികാരിക്ക് റിപ്പോർട് നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾക്ക് എതിരെ നടപടി സ്വീകരിച്ചത്.

Read also: 2054 ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം; കൺട്രോൾ റൂമിൽ 115 ഉദ്യോഗസ്‌ഥർ തൽസമയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE