ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; മനു ഭേക്കറും യശ്വസിനി ദേശ്‌വാളും പുറത്ത്

By Staff Reporter, Malabar News
olympics-india-shooting
മനു ഭേക്കർ
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങില്‍ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങിയ ഇന്ത്യയ്‌ക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മനു ഭേക്കറിനും യശ്വസിനി ദേശ്‌വാളിനും വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

മൽസരത്തിനിടെ പിസ്‌റ്റള്‍ തകരാറിലായി സമയം നഷ്‌ടമായതാണ് മനു ഭേക്കറിന് തിരിച്ചടിയായത്.

യോഗ്യതാ റൗണ്ടില്‍ 575 പോയന്റോടെ മനു 12ആം സ്‌ഥാനത്തും യശ്വസിനി സിംഗ് ദേശ്‌വാള്‍ 574 പോയന്റോടെ 13ആം സ്‌ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്‌.

അതേസമയം 587 പോയന്റുമായി യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി ചൈനയുടെ ജിയാങ് റാന്‍സിന്‍ ഒന്നാമതെത്തി.

Most Read: 2024ല്‍ അല്ല 2534 ആയാല്‍ പോലും ഇന്ത്യ ഹിന്ദു രാഷ്‌ട്രമാവില്ല; മണിശങ്കര്‍ അയ്യര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE