ഒളിമ്പിക്‌സ്: അമ്പെയ്‌ത്തില്‍ പ്രതീക്ഷകള്‍ അസ്‌തമിക്കുന്നു; ദീപിക പുറത്ത്

By Staff Reporter, Malabar News
Tokyo Olympics-deepika kumari
Ajwa Travels

ടോക്യോ: അമ്പെയ്‌ത്ത് വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി വ്യക്‌തിഗത ഇനത്തിലും പുറത്തായി. ഇതോടെ അമ്പെയ്‌ത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സാനിനോടാണ് ലോക ഒന്നാം നമ്പര്‍ താരമായ ദീപിക പരാജയപ്പെട്ടത്.

ടീമിനത്തില്‍ തോൽവി ഏറ്റുവാങ്ങിയിരുന്നെങ്കിലും വ്യക്‌തിഗത ഇനത്തില്‍ ദീപക ക്വാര്‍ട്ടറില്‍ എത്തിയത് ഇന്ത്യന്‍ ക്യാമ്പിന്റെ പ്രതീക്ഷകൾ ഉണര്‍ത്തിയിരുന്നു. എന്നാല്‍ ഒന്നാം റാങ്കുകാരിയുടെ പെരുമയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ദീപികയ്‌ക്ക് കഴിയാതെ വന്നത് തിരിച്ചടിയായി. അതേസമയം ഈ ഒളിമ്പിക്‌സില്‍ ഇതിനോടകം രണ്ടു സ്വര്‍ണം നേടിയ താരമാണ് ആന്‍ സാന്‍.

Read Also: സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE