സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

By News Desk, Malabar News
CBSE Plus Two result
Representational Image
Ajwa Travels

ന്യൂഡെൽഹി: സിബിഎസ്‌ഇ പ്‌ളസ്‌ ​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോയൊണ്​ ഔദ്യാഗികമായി ​റിസൾട്ട് ​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം.

ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്പർ അറിയുന്നതിന്​ സംവിധാനം സിബിഎസ്‌ഇ ഒരുക്കിയിട്ടുണ്ട്​. സിബിഎസ്‌ഇ റോള്‍ നമ്പർ ലഭിച്ചാൽ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ.

മേൽപറഞ്ഞ വെബ്​സൈറ്റുകളിലെ ലിങ്കിലൂടെ പ്രവേശിച്ച്‌​ വ്യക്‌തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പർ ലഭ്യമാകും. ഇത്തവണ പരീക്ഷയില്ലാതെ പ്രത്യേക മൂല്യനിർണയം വഴിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.

സിബിഎസ്‌ഇ റോൾ നമ്പർ കണ്ടെത്താം

  • സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്​സൈറ്റില്‍ പ്രവേശിക്കുക
  • പേജിന്റെ താഴെയായി കാണുന്ന ‘റോള്‍ നമ്പർ ഫൈന്‍ഡര്‍’ എന്ന ലിങ്കില്‍ ക്ളിക്ക്‌​ ചെയ്യുക
  • പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ ‘Continue’ ഓപ്​ഷന്‍ നല്‍കണം
  • സിബിഎസ്‌ഇ 12 ക്‌ളാസ്‌​ തിരഞ്ഞെടുക്കുക
  • പേര്​, പിതാവിന്റെ പേര്​, സ്​കൂള്‍ കോഡ്​ ​അല്ലെങ്കില്‍ ജനനതീയതി, മാതാവിന്റെ പേര്​ എന്നിവ നല്‍കുക
  • ​സെര്‍ച്ച്‌ ബട്ടണില്‍ അമര്‍ത്തിയാല്‍ റോള്‍ നമ്പർ ലഭ്യമാകും

സിബിഎസ്‌ഇ പത്താം ക്‌ളാസ്‌ ​ പരീക്ഷാഫലവും ഉടന്‍ പുറത്തുവിടുമെന്നാണ്​ വിവരം. സിബിഎസ്‌ഇ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ ഇന്റേണൽ മാര്‍ക്കിന്റെയും ക്‌ളാസ്‌​ ടെസ്‌റ്റുകളുടെയും അടിസ്‌ഥാനത്തിൽ ആയിരിക്കും റിസൾട്ട് കണക്കാക്കുക.

Also Read: മാദ്ധ്യമങ്ങള്‍ക്കും മാദ്ധ്യമ പ്രവർത്തകർക്കും എതിരെ ചുമത്തിയിരുന്ന കേസുകൾ പിന്‍വലിച്ച് സ്‌റ്റാലിൻ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE