ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങിൽ ഇന്ത്യയുടെ ലവ്‌ലിനയ്‌ക്ക് വെങ്കലം

By Staff Reporter, Malabar News
lovlina-borgohain-bronze
ലവ്‌ലിന ബൊർഗോഹെയ്‌ന
Ajwa Travels

ടോക്യോ: പെൺകരുത്തിന്റെ മറ്റൊരധ്യായം കൂടി കുറിച്ചിട്ട് കൊണ്ട് ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ബൊർഗോഹെയ്‌ന ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് തോൽവി വഴങ്ങിയതോടെ ലവ്‌ലിന വെങ്കല മെഡൽ ഉറപ്പിച്ചു. സ്‌കോർ 0-5.

അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ലവ്‌ലിനക്കെതിരെ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുർക്കി താരം വിജയം സ്വന്തമാക്കിയത്. മൽസരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലവ്‌ലിനക്ക് ആധിപത്യം പുലർത്താനായില്ല. എന്നാൽ ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തിലെ മറ്റൊരേടാണ് അവർ ഇവിടെ കുറിച്ചത്. ഇക്കുറി ഇന്ത്യ നേടിയ മൂന്ന് മെഡലുകളും കൊണ്ട് വന്നത് വനിതാ താരങ്ങളാണ് എന്നത് മാറ്റ് കൂട്ടുന്നു.

Read Also: ‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ്‌ 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE