ഒളിമ്പിക്‌സ് ഗുസ്‌തി; ബജ്‌റംഗ് പൂനിയ സെമിയില്‍

By Staff Reporter, Malabar News
bajrang-punia-olympics
Ajwa Travels

ടോക്യോ: പുരുഷന്‍മാരുടെ ഗുസ്‌തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ 65 കിലോ ഗ്രാം വിഭാഗത്തില്‍ സെമി ഫൈനലില്‍ കടന്നു. ഇറാന്റെ മൊര്‍ത്തേസ ഗിയാസിയെ ക്വാര്‍ട്ടറില്‍ മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ താരത്തിന്റെ സെമി ഫൈനൽ പ്രവേശം.

അതേസമയം റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയായ അസൈര്‍ബൈജാന്റെ ഹാജി അലിയാണ് സെമിയില്‍ പൂനിയയുടെ എതിരാളി.

ഇതിനിടെ വനിതാ ഗുസ്‌തി 50 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സീമ ബിസ്ള പുറത്തായി. ടൂണീഷ്യന്‍ താരത്തോട് തോല്‍വി ഏറ്റുവാങ്ങിയാണ് സീമ ആദ്യ റൗണ്ടിൽ പുറത്തായത്.

അതേസമയം വാനിതാ ഹോക്കിയിൽ വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ പുറത്തായി. ബ്രിട്ടനെതിരായ ആവേശകരമായ മൽസരത്തിൽ 4-3 നാണ് ഇന്ത്യന്‍ വനിതകള്‍ പൊരുതി തോറ്റത്. മൽസരത്തിൽ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അഭിമാനത്തോടെ തന്നെയാണ് ഇന്ത്യന്‍ വനിതകള്‍ ഹോക്കികളം വിടുന്നത്.

Most Read: പാകിസ്‌ഥാനില്‍ ക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവം; പ്രതിഷേധം അറിയിച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE