ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ എയർ

By Team Member, Malabar News
Oman Air Increase The Services To Indian Cities
Ajwa Travels

മസ്‌ക്കറ്റ്: സമ്മർ ഷെഡ്യൂളിൽ 8 ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. സർവീസുകൾ വർധിപ്പിച്ച ഇന്ത്യൻ നഗരങ്ങളിൽ കേരള സെക്‌ടറുകളും ഉൾപ്പെടുന്നുണ്ട്. കോഴിക്കോട്, കൊച്ചി സെക്‌ടറുകളിലേക്കാണ് കേരളത്തിൽ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

കോഴിക്കോട്, കൊച്ചി, ബെംഗളൂരു, മുംബൈ, ഡെല്‍ഹി, ഹൈദരാബാദ്, ചെന്നൈ സെക്‌ടറുകളിലേക്ക് ഏഴ് വിമാനങ്ങളും, ഗോവയിലേക്ക് മൂന്ന് വിമാനങ്ങളും സര്‍വീസ് നടത്തുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. നിലവിൽ യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്നാണ് സർവീസുകളുടെ എണ്ണം ഉയർത്താൻ അധികൃതർ തീരുമാനിച്ചത്.

Read also: ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE