ഗാന്ധിസം ഇനിയില്ല, അടിച്ചാൽ തിരിച്ചടിക്കും; കെ മുരളീധരൻ

By Staff Reporter, Malabar News
K Muraleedharan
Ajwa Travels

തിരുവനന്തപുരം: കോണ്‍ഗ്രസ് ഓഫിസുകള്‍ ആക്രമിച്ചാല്‍ പ്രത്യാക്രമണം ഉണ്ടാകുമെന്ന് സിപിഎമ്മിന് കെ മുരളീധരന്‍ എംപിയുടെ മുന്നറിയിപ്പ്. പോലീസില്‍ പരാതിപ്പെട്ട് കാത്തിരിക്കാനൊന്നും ഇനി കഴിയില്ല. തല്ലാന്‍ വരുമ്പോള്‍ ഗാന്ധിസം പറഞ്ഞ് നടക്കാനും പറ്റില്ല. നാട്ടില്‍ സമാധാനം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പ്രതിപക്ഷത്തിനില്ല എന്നും കെ മുരളീധരന്‍ തുറന്നടിച്ചു.

പാര്‍ട്ടി ഓഫിസുകള്‍ അക്രമിച്ചാല്‍ പറ്റാവുന്ന രീതിയില്‍ തിരിച്ച് പ്രതിരോധിച്ചോ എന്നാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നും മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കള്ളന്‍ നാട് ഭരിക്കുമ്പോള്‍ ജയിലില്‍ കിടക്കാന്‍ പ്രവര്‍ത്തകര്‍ക്കൊന്നും മടിയില്ല. എന്തു കേസ് വന്നാലും പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുമെന്നും മുരളീധരന്‍ വ്യക്‌തമാക്കി.

Read Also: സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രാനുമതി നിർബന്ധം; നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE