ഒമാനിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി

By Staff Reporter, Malabar News
Oman-lockdown-extented
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനിൽ സമ്പൂര്‍ണ ലോക്ക്ഡൗൺ നീട്ടി. ജൂലൈ 24 വരെയാണ് നിയന്ത്രണങ്ങൾ നീട്ടിയത്. നേരത്തെ ബലി പെരുന്നാൾ ദിനമായ ജൂലൈ 20 മുതൽ ജൂലൈ 22 വരെ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക്ഡൗണാണ് ജൂലൈ 24 വരെ നീട്ടിക്കൊണ്ട് ഒമാൻ സുപ്രീം കമ്മറ്റി ഉത്തരവ് പുറപ്പെടുവിച്ചത്.

ലോക്ക്ഡൗൺ ജൂലൈ 24 ശനിയാഴ്‌ച പുലർച്ചെ നാല് മണിക്ക് അവസാനിക്കുമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പിൽ പറയുന്നു. ലോക്ക്ഡൗൺ കാലയളവിൽ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനും നിരോധനമുണ്ട്. കൂടാതെ വാണിജ്യ സ്‌ഥാപനങ്ങൾ അടച്ചിടാനും സുപ്രീം കമ്മറ്റി നിര്‍ദ്ദേശം നൽകി.

ഒമാനിൽ ഇതുവരെ 289,042 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇവരിൽ 263,752 പേർ രോഗമുക്‌തി നേടിയപ്പോൾ മരണമടഞ്ഞത് 3,498 ആളുകളാണ്. 904 പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് പുതുതായി രോഗബാധ സ്‌ഥിരീകരിച്ചത്‌.

Read Also: ബക്രീദ്; സംസ്‌ഥാനത്ത് മൂന്ന് ദിവസം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE