ഒമാനിലെ രാത്രി യാത്രാ വിലക്കിൽ ചില വിഭാഗങ്ങൾക്ക് ഇളവ്

By Staff Reporter, Malabar News
Curfew Muscat
Representational Image
Ajwa Travels

മസ്‌ക്കറ്റ്: ഒമാനില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന രാത്രി യാത്രാ വിലക്കില്‍ നിന്ന് ചില വിഭാഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചു. ആവശ്യ സർവീസുകൾക്കാണ് കൂടുതലായും ഇളവുകൾ അനുവദിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, (വൈദ്യുതി, വെള്ളം) സര്‍വീസ് വാഹനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, രാത്രി ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികള്‍, എയര്‍പോര്‍ട്ടുകള്‍, ലാന്റ്പോര്‍ട്ടുകൾ എന്നിവക്ക് ഇളവ് ലഭിക്കും.

മൂന്ന് ടണ്ണിലധികം ഭാരമുള്ള ട്രക്കുകള്‍, വാട്ടര്‍ ടാങ്കറുകള്‍, സ്വീവേജ് വാട്ടര്‍ ടാങ്കറുകള്‍ എന്നിവക്കും യാത്രാവിലക്ക് ബാധകമാവില്ല. ഫാക്‌ടറികളിലും ഗോഡൗണുകളിലും സാധനങ്ങളുടെ കയറ്റിറക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളില്‍ നിന്ന് ജീവനക്കാർക്ക് പുറത്തേക്ക് പോവാൻ കഴിയില്ല.

അധികൃതരുടെ അനുമതിയോടെ ഷിഫ്റ്റ് അടിസ്‌ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പുകള്‍, പൊതു-സ്വകാര്യ മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും ഇളവ് ലഭിക്കും. രാത്രി 8 മുതൽ പുലർച്ചെ 5 വരെയാണ് യാത്രാവിലക്ക്.

Read Also: ‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE