60 കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കി നൽകി തുടങ്ങി; ഒമാൻ

By Team Member, Malabar News
Oman Renewed Visa Of Expatriates Above Age 60
Ajwa Travels

മസ്‌ക്കറ്റ്: 60 കഴിഞ്ഞ വിദേശികൾക്ക് വീണ്ടും വിസ പുതുക്കി നൽകുന്ന നടപടികൾ ആരംഭിച്ച് ഒമാൻ. ജനുവരി 23ആം തീയതി മുതലാണ് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ് വിസ പുതുക്കുന്നതിനായുള്ള അപേക്ഷകൾ സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ഒക്‌ടോബർ മുതലാണ് 60 വയസ് കഴിഞ്ഞ വിദേശികൾക്ക് വിസ പുതുക്കുന്ന നടപടികൾ ഒമാൻ തൊഴിൽ മന്ത്രാലയം നിർത്തി വച്ചത്. ഇതേ തുടർന്ന് 3 മാസത്തിനിടെ വിസ കാലാവധി പൂർത്തിയായ നിരവധി ആളുകൾക്ക് തൊഴിൽ നഷ്‌ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടതായും വന്നു.

ഇപ്പോൾ വീണ്ടും 60 വയസ് കഴിഞ്ഞ ആളുകൾക്ക് വിസ പുതുക്കി നൽകാൻ തീരുമാനിച്ചതോടെ നിരവധി പ്രവാസികൾക്ക് അത് ഗുണം ചെയ്യും. മലയാളികൾ ഉൾപ്പടെ നിരവധി ആളുകളാണ് ഇപ്പോൾ വിസ പുതുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളത്.

Read also: വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; ഇൻസ്‌പെക്‌ടർക്ക് എതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE