വാഹന പരിശോധന ഒഴിവാക്കാൻ കൈക്കൂലി; ഇൻസ്‌പെക്‌ടർക്ക് എതിരെ പരാതി

By Trainee Reporter, Malabar News
motor vehicle department kerala
Representational Image
Ajwa Travels

കോഴിക്കോട്: പരിശോധനയിൽ നിന്ന് ഒഴിവാക്കാൻ ടിപ്പർ ലോറി ഉടമയോട് മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്‌ടർ കൈക്കൂലി ചോദിച്ചതായി പരാതി. ഇതിന്റെ ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉദ്യോഗസ്‌ഥൻ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ് ലോറി ഉടമ ഒരാഴ്‌ച മുൻപ് ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, നടപടി എടുത്തില്ലെന്നാണ് ആരോപണം.

പിന്നാലെയാണ് ഉദ്യോഗസ്‌ഥനും ലോറി ഉടമയും ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്‌ദ സന്ദേശം പുറത്തുവന്നത്. താമരശ്ശേരി സ്വദേശിയായ ടിപ്പർ ലോറി ഉടമ, ചേവായൂരിലെ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ആണ് പുറത്തുവന്നത്.

ഒരു ലോറിക്ക് 5000 രൂപ വെച്ച് മാസപ്പടി നൽകിയാൽ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ സ്‌ക്വാഡിന്റെ പരിശോധനയിൽ നിന്ന് വരെ ഒഴിവാക്കി തരാമെന്ന് പറയുന്നതാണ് ഓഡിയോയിൽ ഉള്ളത്. ഉദ്യോഗസ്‌ഥന് എതിരെ ഒരാഴ്‌ച മുൻപ് പരാതി കൊടുത്തിരുന്നെങ്കിലും കൈക്കൂലി ചോദിക്കുന്നവരെ താക്കീത് ചെയ്യണമെന്ന് ആർടിഒയ്‌ക്ക് നിർദ്ദേശം നൽകി പരാതിയിൽമേലുള്ള അന്വേഷണം അവസാനിപ്പിക്കുമായിരുന്നു.

Most Read: നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥർക്ക്‌ പ്രതികൾ ഫോണുകൾ കൈമാറില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE