കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; 10 പ്രവാസികള്‍ക്ക് എതിരെ ഒമാനില്‍ നടപടി

By Team Member, Malabar News
Malabarnews_supreme committee
Representational image
Ajwa Travels

ഒമാന്‍ : ഒമാനില്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 10 പ്രവാസികള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച പ്രവാസികള്‍ക്ക് എതിരെയാണ് നടപടി. ഇവരില്‍ എട്ട് പേര്‍ക്ക് 1000 റിയാല്‍ വീതം പിഴയാണ് ചുമത്തിയിരിക്കുന്നത്.

പ്രവാസികളുടെ താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച രണ്ട് പേരെ നാട് കടത്തിയതായും പബ്ളിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് സുപ്രീം കമ്മിറ്റിയാണ്. സുപ്രീം കമ്മിറ്റി പ്രവാസികള്‍ക്കായി നിര്‍ദേശിച്ചിരുന്ന കോവിഡ് മാനദണ്ഡങ്ങളാണ് ഇവര്‍ ലംഘിച്ചത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി. കോവിഡ് വ്യാപന നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണം ലംഘിച്ച് രാജ്യത്ത് ഇറങ്ങി നടന്ന പ്രവാസികള്‍ക്ക് എതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.

Read also : പ്രവാസികള്‍ക്കുള്ള ധനസഹായം; രേഖകള്‍ വീണ്ടും സമര്‍പ്പിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE