12 വയസിന് മുകളിലുള്ള 90% വിദ്യാർഥികൾക്കും വാക്‌സിന്‍ നല്‍കി ഒമാൻ

By Staff Reporter, Malabar News
Covid Vaccination -students-oman
Representational Image
Ajwa Travels

മസ്‍കറ്റ്: ഒമാനില്‍ 12 മുതല്‍ 17 വയസ് വരെ പ്രായമുള്ള വിദ്യാര്‍ഥികളില്‍ 90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍. ഇതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ആകെ 3,05,530 വിദ്യാര്‍ഥികള്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

വിദ്യാര്‍ഥികളില്‍ 2,77,381 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനാണ് നല്‍കിയത്. 28,149 പേര്‍ക്ക് ഇതിനോടകം രണ്ടാം ഡോസും നല്‍കിക്കഴിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

അതേസമയം 57 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 97 പേര്‍ രോഗമുക്‌തി നേടിയപ്പോൾ ഒരു കോവിഡ് മരണവും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്‌.

3,02,924 പേര്‍ക്കാണ് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരില്‍ 2,93,007 പേർ രോഗമുക്‌തി നേടി. അതേസമയം കോവിഡ് മൂലം 4,084 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. നിലവിൽ 82 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിൽസയിൽ കഴിയുന്നത്.

Most Read: ‘ഉഡാന്‍’; 100 ദിവസത്തിനകം 50 പുതിയ റൂട്ടുകളില്‍ വിമാന സര്‍വീസ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE