ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. ഇതുവരെ 32 പേർക്കാണ് രോഗബാധ സ്‌ഥിരീകരിച്ചത്. മഹാരാഷ്‍ട്രയിലും ഗുജറാത്തിലും കഴിഞ്ഞ ദിവസം ഒമൈക്രോൺ വകഭേദം റിപ്പോർട് ചെയ്‌തു.
മഹാരാഷ്‍ട്രയിൽ 7 ഒമൈക്രോൺ കേസുകളാണ് കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ചത്. മുംബൈയിലുള്ള 3 പേർക്കും പിമ്പ്രി ചിഞ്‌ജ്‌വാദിൽ ഉള്ള 4 പേർക്കുമാണ് രോഗബാധ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 17 ആയി.
ഗുജറാത്തിൽ നേരത്തെ ഒമൈക്രോൺ സ്‌ഥിരീകരിച്ച ആളുടെ ഭാര്യക്കും ഭാര്യാ സഹോദരനുമാണ് പുതുതായി ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇവർ ക്വാറന്റെയ്നിലാണ്.
അതേസമയം ജനങ്ങൾ കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ഉപയോഗത്തിൽ വിട്ടുവീഴ്‌ച അരുതെന്നും നിതി ആയോഗ് അംഗം വികെ പോള്‍ വ്യക്‌തമാക്കി. വാക്‌സിൻ സ്വീകരിക്കുന്നത് പോലെ പ്രധാനമാണ് മാസ്‌ക് ധരിക്കുക എന്നതെന്നും അദ്ദേഹം പറഞ്ഞു.
Most Read: തുറസായ സ്‌ഥലങ്ങളിലെ നമസ്‌കാരം അനുവദിക്കാനാവില്ല; ഹരിയാന മുഖ്യമന്ത്രി