സംസ്‌ഥാനത്ത് നാല് പേർക്ക് കൂടി ഒമൈക്രോൺ

By Desk Reporter, Malabar News
44 more omicron in the state
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവർ തിരുവനന്തപുരം ജില്ലയിലാണുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയില്‍ നിന്നെത്തിയ യുവതി (27), നൈജീരിയയില്‍ നിന്നെത്തിയ യുവാവ് (32) എന്നിവര്‍ക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.

27 വയസുകാരി വിമാനത്തിലെ സമ്പര്‍ക്ക പട്ടികയിലുള്ളയാളാണ്. ഡിസംബര്‍ 12നാണ് ഇവര്‍ യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടര്‍ന്ന് ക്വാറന്റെയ്നിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 32 വയസുകാരന്‍ ഡിസംബര്‍ 17ന് നൈജീരിയയില്‍ നിന്നും എത്തിയതാണ്. വിമാനത്താവളത്തിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

വിമാനത്താവളത്തിലെ പരിശോധനയിലെ കോവിഡ് പോസിറ്റീവായവരുടെ സാമ്പിളുകളാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചത്. ഇവിടെ നിന്നും ലഭിച്ച പരിശോധനാ ഫലത്തിലാണ് ഇവര്‍ക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്ത് ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.

Most Read:  രാഷ്‌ട്രീയ കൊലപാതകങ്ങൾ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE