രാഷ്‌ട്രീയ കൊലപാതകങ്ങൾ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ

By News Bureau, Malabar News
K Muraleedharan reiterates that Silver Line does not have central approval
Ajwa Travels

തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ലോകസഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്.

സംസ്‌ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്ന് നോട്ടീസിൽ വ്യക്‌തമാക്കിയ കെ മുരളീധരൻ കേരളത്തില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ തുടര്‍കഥയാകുന്നു എന്നും ചൂണ്ടിക്കാട്ടി. വിഷയം സഭയിലുന്നയിക്കാൻ ബിജെപിയും നോട്ടീസ് നൽകും.

അതേസമയം ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ സംബന്ധിച്ച് കേരളാ ഗവര്‍ണറോട് കേന്ദ്രം പ്രാഥമിക റിപ്പോര്‍ട് തേടിയിട്ടുണ്ട് എന്നാണ് വിവരം. സംസ്‌ഥാന സര്‍ക്കാരിന്റെ വിശദീകരണത്തിന് ശേഷം വിശദമായ റിപ്പോര്‍ട് ഗവര്‍ണര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കും.

നേരത്തെ ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ തനിക്ക് ദുഃഖവും നാണക്കേടും തോന്നുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. നിയമം ആരും കയ്യിൽ എടുക്കരുത് എന്നാണ് ആഗ്രഹമെന്നും രാഷ്‌ട്രീയ കാരണങ്ങൾ കൊണ്ട് മരണം ഉണ്ടാവരുതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Most Read: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE