ആയിരം പേര്‍ക്ക് ശ്രവണ സഹായി; ‘ശ്രവണ്‍ പദ്ധതി’ നവംബര്‍ ഒന്നിന് ഉല്‍ഘാടനം ചെയ്യും

By Team Member, Malabar News
Malabarnews_hearing aid
Representational image
Ajwa Travels

തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ ആയിരം പേര്‍ക്ക് ശ്രവണ സഹായി നല്‍കുന്ന ശ്രവണ്‍ പദ്ധതി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ഉല്‍ഘാടനം ചെയ്യും. കേള്‍വി ശക്‌തി ഇല്ലാത്ത ആയിരം പേര്‍ക്ക് ഇയര്‍മോള്‍ഡോഡ് കൂടിയ ഡിജിറ്റല്‍ ശ്രവണ സഹായികളുടെ വിതരണം നവംബര്‍ ഒന്നാം തീയതി നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ നടത്തുന്ന ശ്രവണ്‍ പദ്ധതി നവംബര്‍ ഒന്നാം തീയതി രാവിലെ 11.45 ന് ഓണ്‍ലൈന്‍ വഴി ആരോഗ്യമന്ത്രി ഉല്‍ഘാടനം ചെയ്യും.

ശ്രവണ സഹായികള്‍ക്കായി നിരവധി അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അതിനാലാണ് അടിയന്തിരമായി ആയിരം ശ്രവണ സഹായികള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഒന്നാം തീയതി നടക്കുന്ന ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ശേഷം വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെ ശ്രവണ സഹായികള്‍ അര്‍ഹതപ്പെട്ട ആളുകള്‍ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി വ്യക്‌തമാക്കി.

ഭിന്നശേഷിക്കാരായ ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യവും ആശയ വിനിമയ സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി സംസ്‌ഥാനത്ത് വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ സൗജന്യമായി നൂതന ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടികള്‍ നടന്നു വരികയാണ്. പദ്ധതിയുടെ ഭാഗമായി 1500 ഓളം വരുന്ന ചലന പരിമിതി അനുഭവിക്കുന്ന ആളുകള്‍ക്ക് മുച്ചക്ര വാഹനങ്ങളും, ആയിരം കാഴ്‌ച ശക്‌തി ഇല്ലാത്ത ആളുകള്‍ക്ക് സ്‌മാര്‍ട്ട് ഫോണും ഇതുവരെ നല്‍കിയിട്ടുണ്ട്.

Read also : നബിദിനത്തിൽ 1001 ഫലവൃക്ഷ തൈകളുമായി പാപ്പിനിപ്പാറ ‘കെംസ്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE