വിപണിയില്‍ എത്തിയിട്ട് ഒരു മാസം; 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്

By Staff Reporter, Malabar News
MALABARNEWS-THAR
Ajwa Travels

ഔദ്യോഗികമായി പുറത്തിറക്കി ഒരു മാസം പിന്നിടുമ്പോഴേക്കും 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്. കോവിഡ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും മികച്ച സ്വീകാര്യതയാണ് മഹീന്ദ്രയുടെ പുതിയ കരുത്തന് വാഹനപ്രേമികളില്‍ നിന്നും ലഭിക്കുന്നത്. ഇതുവരെയുള്ള ബുകിംഗുകള്‍ ഇരുപതിനായിരം പിന്നിട്ടതായി മഹിന്ദ്ര തന്നെയാണ് അറിയിച്ചത്.

എന്നാല്‍ പുതിയ താര്‍ സ്വന്തമാക്കാന്‍ പലര്‍ക്കും നീണ്ടകാലത്തെ കാത്തിരിപ്പ് വേണ്ടി വരുമെന്നാണ് സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ വാഹനം ലഭ്യമാകാന്‍ അഞ്ച് മുതല്‍ ഏഴ് മാസങ്ങള്‍ വരെ വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. അതിനൊപ്പം വ്യത്യസ്‌ത വേരിയന്റുകള്‍ ആവശ്യപ്പെടുന്നവരുടെ കാത്തിരിപ്പ് കൂടുതൽ നീളാനാണ് സാധ്യത.

ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കമ്പനി അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം മാസം 2000 വാഹനങ്ങളാണ് ഓരോ മാസവും നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ നിശ്‌ചയിച്ചത്. എന്നാല്‍ അത് 3000 ആക്കി ഉയര്‍ത്താനാണ് പുതിയ തീരുമാനം.

അതിനൊപ്പം വാഹനത്തിന് മുന്‍കൂര്‍ ബുക്ക് ചെയ്‌തവര്‍ക്ക് അതിന്റെ വിവരങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്താനും കമ്പനി തീരുമാനിച്ചതായി മഹിന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ വീജയ് നക്ര പറഞ്ഞു.

Read Also: ഡെല്‍ഹി വിമാനത്താവളത്തിന് ഭീഷണി; രണ്ട് വിമാനങ്ങള്‍ റദ്ദാക്കണമെന്നവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE