രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണം; ഒരാൾ കൂടി അറസ്‌റ്റിൽ

By News Desk, Malabar News
ramanattukara accident-customs
Ajwa Travels

കൊണ്ടോട്ടി: രാമനാട്ടുകര സ്വർണ കവർച്ച ആസൂത്രണ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി ഫിജാസിനെയാണ് കരിപ്പൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ ചെർപ്പുളശ്ശേരി സ്വർണക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന അംഗമാണ് ഫിജാസ്.

അതേസമയം, അറസ്‌റ്റിലായ ചെർപ്പുളശ്ശേരി സ്വർണ കവർച്ചാ സംഘത്തിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കരിപ്പൂർ വിമാനത്താവള പരിസരം, വാഹനാപകടം നടന്ന രാമനാട്ടുകര പുളിഞ്ചുവട് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്.

രാമനാട്ടുകര വഴി മൂന്നു കാറുകളിലായി സഞ്ചരിച്ച 15 അംഗ ചെർപ്പുളശ്ശേരി സ്വർണ കവർച്ചാ സംഘത്തിലെ എട്ടുപേരാണ് അറസ്‌റ്റിലായത്. വാഹനാപകടത്തിൽ സംഘത്തിലെ അഞ്ചു പേർ മരിച്ചു. ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.

Malabar News: നിയന്ത്രണം ലംഘിച്ച് ടര്‍ഫിലും മൈതാനത്തും ഫുട്‌ബോള്‍ കളി; അരലക്ഷം രൂപ പിഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE