അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ചു; തൃശൂരിൽ യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
One Were Arrested In Thrissur For Raping Differently Abled Girl
Ajwa Travels

തൃശൂർ: അംഗപരിമിതയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃശൂരിൽ യുവാവ് അറസ്‌റ്റിൽ. എട്ടുമുന കോലിയൻ വീട്ടിൽ രാഗേഷ്(21) ആണ് അറസ്‌റ്റിലായത്‌. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി കഴിഞ്ഞ 2 വർഷം കൊണ്ട് ബന്ധം സ്‌ഥാപിച്ച യുവാവ് ഒടുവിൽ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

കൂടാതെ പ്രതി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തിരുന്നു. നെടുപുഴ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്‌ടർ ടിജി ദിലീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രാഗേഷിനെ അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ ഫോണിൽ നിന്നും അശ്‌ളീല വീഡിയോകളും പോലീസ് കണ്ടെത്തി.

പോക്‌സോ അടക്കമുള്ള കേസുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. സബ് ഇൻസ്‌പെക്‌ടർ അനിൽകുമാർ, സീനിയർ വനിതാ സിവിൽ പോലീസ് ഓഫീസർ സിന്റി, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് കെ മാരാത്ത്, ശ്രീനാഥ് , നിശാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read also: വിവാഹമോചനവും രജിസ്‌റ്റർ ചെയ്യണം, രാജ്യത്ത് ആദ്യം; പുതിയ നിയമം വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE