ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുമായി കേരള ഹോട്ടല്‍ ഉടമകള്‍

By News Desk, Malabar News
MalbarNews_food
Representation Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങി ഹോട്ടല്‍ ഉടമകളുടെ സംഘടന.  ‘രസോയ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വഴി ഓണ്‍ലൈന്‍ സ്വകാര്യ കമ്പനികളുടെ ചൂഷണം തടയുകയാണ് ലക്ഷ്യമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്ററന്‍ഡ് അസോസിയേഷന്‍ വ്യക്‌തമാക്കുന്നു.

നവംബര്‍ 30 മുതല്‍ എറണാകുളം ജില്ലയില്‍ ട്രയല്‍ റണ്‍ നടത്തിയ ശേഷം മറ്റ് ജില്ലകളിലും ആപ്പ് ലഭ്യമാക്കും. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ രംഗത്ത് സ്വകാര്യ കമ്പനികള്‍ ചുവടുറപ്പിച്ചത് ഹോട്ടല്‍ ഉടമകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയതെന്ന് സംഘടന അഭിപ്രായപ്പെട്ടു. 20 മുതല്‍ 30 ശതമാനം വരെ കമ്മീഷന്‍ ഈടാക്കുന്നത് ഈ കമ്പനികള്‍ തുടര്‍ന്നതോടെ കോവിഡ് കാലത്ത് കച്ചവടം വലിയ പ്രതിസന്ധിയിലായി.

രോഗവ്യാപന ഭീഷണിയില്‍ ഉപഭോക്താക്കള്‍ ആരും ഹോട്ടലുകളിലേക്ക് നേരിട്ടെത്തുന്നുമില്ല. ഇതോടെയാണ് ഹോട്ടല്‍ വ്യവസായ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ലക്ഷ്യമിട്ട് രസോയ് ആപ്പിന് അസോസിയേഷന്‍ തുടക്കമിടുന്നത്. വലിയ മുതല്‍ മുടക്കില്‍ ഡിജിറ്റല്‍ എംപവര്‍ സെന്ററിന് രൂപം നല്‍കിയാണ് ആപ്പിന്റെ സാങ്കേതിക കാര്യങ്ങള്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗും, വിതരണവും മാത്രം. തുടര്‍ന്ന് ഹോട്ടല്‍ റൂം ബുക്കിംഗിനും സൗകര്യമുണ്ടാകും.

Read Also: കർഷക പ്രതിഷേധത്തിന് എതിരായ പരാമർശം; കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

എറണാകുളം ജില്ലയില്‍ മാത്രം ഓണ്‍ലൈന്‍ ഡെലിവറിക്കായി 1,500 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്ന് സംഘടന പറയുന്നു. വന്‍കിട ഇടത്തരം ചെറുകിട ഹോട്ടലുകള്‍ക്ക് ഒരേ പോലെ അവസരം നല്‍കും. സംസ്‌ഥാനത്ത്‌ സംഘടനക്ക് കീഴില്‍ 33,000 അധികം ഹോട്ടലുകളുണ്ട്. കൃഷി വകുപ്പിന്റെ ജീവനി പദ്ധതിയുമായി സഹകരിച്ച് ഹോട്ടലുകളിലേക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കാനും അടുത്ത ഘട്ടത്തില്‍ ആപ്പ് വഴി സൗകര്യം ഏര്‍പ്പെടുത്തും.

Also Read: ഒരു മിനിറ്റിനുള്ളില്‍ ഫലം; ഇന്ത്യ- ഇസ്രായേല്‍ കോവിഡ് കിറ്റ് വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE