കർഷക പ്രതിഷേധത്തിന് എതിരായ പരാമർശം; കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം

By Desk Reporter, Malabar News
Kangana-Ranaut_2020-Oct-09
Ajwa Travels

ബെം​ഗളൂരു: കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ കോടതി നിർദ്ദേശം. അഭിഭാഷകനായ എൽ രമേശ് നായിക്കിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ കർണാടക, തുമകുരു ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് കോടതിയാണ് അധികാര പരിധിയിലുള്ള പോലീസ് സ്‌റ്റേഷന് നിർദ്ദേശം നൽകിയത്.

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർ കർഷകരല്ലെന്നും അവർ തീവ്രവാദികളാണെന്നും ആയിരുന്നു ട്വിറ്ററിലൂടെ കങ്കണയുടെ പ്രതികരണം. “പ്രധാനമന്ത്രി മോദിജി, ഉറങ്ങുന്നവരെ ഉണർത്താൻ കഴിയും. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ട് ഉണ്ടെങ്കിൽ അവരെ മനസ്സിലാക്കി കൊടുക്കാൻ കഴിയും. എന്നാൽ മനസ്സിലാകാത്തത് പോലെ അഭിനയിക്കുന്നവരെ പിന്നെ എന്ത് ചെയ്യാൻ സാധിക്കും. സിഎഎ കൊണ്ടുവന്നതിലൂടെ ഒരാൾക്ക് പോലും പൗരത്വം നഷ്‌ടമായിട്ടില്ല. ഇതേ തീവ്രവാദികളാണ് അന്ന് ഇവിടെ ചോരപ്പുഴ ഒഴുക്കിയത്,”- എന്നിങ്ങനെയായിരുന്നു കങ്കണയുടെ ട്വീറ്റ്.

Also Read:  ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE