സമരം നടത്തുന്ന ഉദ്യോഗാർഥികളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളെ ഉമ്മൻ‌ ചാണ്ടി സന്ദർശിച്ചു. സമര നേതാക്കളുമായി ഉമ്മൻ‌ ചാണ്ടി സംസാരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്‍നങ്ങൾ അദ്ദേഹം കേട്ടുമനസിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാർഥികൾ അദ്ദേഹത്തിന്റെ കാലുപിടിച്ച് കരഞ്ഞു. പ്രശ്‌നങ്ങളുടെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം ഉദ്യോഗാർഥികൾക്ക് ഉറപ്പ് നൽകി.

വിഷയത്തിൽ നിയമ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കാലാവധി അവസാനിച്ച റാങ്ക് ലിസ്‌റ്റിന് വീണ്ടും സാധുത നൽകാൻ കോടതിക്ക് മാത്രമേ സാധിക്കുകയുള്ളു. എന്നാൽ ലിസ്‌റ്റിന്റെ കാലാവധി നീട്ടാൻ സർക്കാരിന് പൂർണ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും അത് ചെയ്‌തില്ല. അത് ചെയ്യാത്ത സാഹചര്യത്തിൽ കോടതിയിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കും, ഉമ്മൻ‌ചാണ്ടി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുക, താൽകാലിക നിയമനക്കാരെ സ്‌ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാർഥികൾ നടത്തുന്ന സമരം 21ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Read also: യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കി എസി ലോഫ്‌ളോര്‍ കണ്ണൂർ എയർപോർട്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE