മോദി വിരുദ്ധ പോസ്‌റ്റർ; ‘അറസ്‌റ്റ് മീ’ ക്യാംപയിനുമായി പ്രതിപക്ഷം

By Syndicated , Malabar News
rahul-modi
Ajwa Travels

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പോസ്‌റ്റര്‍ പതിപ്പിച്ചതിന് 17 പേരെ ഡെല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌ത സംഭവത്തില്‍ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം. തങ്ങളെയും അറസ്‌റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്.

‘എന്നെയും അറസ്‌റ്റ് ചെയ്യൂ’ എന്നാണ് രാഹുലിന്റെ ട്വീറ്റ്. പിന്നാലെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും നടനും ആക്‌ടിവിസ്‌റ്റുമായ പ്രകാശ് രാജും സമാന അഭിപ്രായവുമായി രംഗത്തുവന്നു. ചോദ്യം ചോദിച്ചാല്‍ അറസ്‌റ്റ് ചെയ്യുമെങ്കില്‍, തന്നെയും അറസ്‌റ്റ് ചെയ്യൂ എന്നായിരുന്നു പ്രകാശ് രാജ് പറഞ്ഞത്.

മോദി സർക്കാരിന്റെ വാക്‌സിൻ നയം ചോദ്യം ചെയ്‌ത് പോസ്‌റ്ററുകൾ പതിച്ചതിനാണ് ഡെൽഹി പോലീസ് 17 പേരെ അറസ്‌റ്റ് ചെയ്‌തത്‌. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് വ്യാഴാഴ്‌ച ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് അന്വേഷണം നടത്തിയത്. 21 എഫ്‌ഐആറുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്‌റ്റർ ചെയ്‌തത്‌. പൊതുസ്വത്ത് നശിപ്പിക്കൽ നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്‌.

Read also: ഡെൽഹിയിൽ മോദി വിരുദ്ധ പോസ്‌റ്റർ; 17 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE