ലീഗ് വർഗീയ പക്ഷത്തേക്ക് ചായുന്നത് സാധാരണ പ്രവർത്തകർ തിരിച്ചറിയണം; മുഖ്യമന്ത്രി

By Staff Reporter, Malabar News
Pinarayi Vijayan
Ajwa Travels

എറണാകുളം: മുസ്‌ലിം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വര്‍ഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പറഞ്ഞ പിണറായി ഇതിനായി നവമാദ്ധ്യമങ്ങളെ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യമുണ്ടെന്നും ആരോപിച്ചു.

മുസ്‌ലിം തീവ്രവാദികളുടെ നിലപാടുകൾ ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. ലീഗിലെ സമാധാനകാംക്ഷികളെ തീവ്രവാദത്തിന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും ഇക്കാര്യം സാധാരണക്കാരായ ലീഗ് പ്രവർത്തകർ തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു. നേരത്തെ വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലും മുഖ്യമന്ത്രി ലീഗിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ഉയർത്തൽ ചടങ്ങും മുഖ്യമന്ത്രി നിർവഹിച്ചു.

Read Also: കൂടുതൽ ചർച്ചകൾ നടത്തും; സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE