കൂടുതൽ ചർച്ചകൾ നടത്തും; സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ

By Staff Reporter, Malabar News
doctors protest kerala
Representational Image
Ajwa Travels

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് നടത്തിയത് സൗഹാദപരമായ കൂടിക്കാഴ്‌ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്‌ടര്‍മാര്‍. തങ്ങളുടെ ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ച വേണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പറഞ്ഞു. ആരോഗ്യ മന്ത്രിയുമായുള്ള ചര്‍ച്ച നടന്ന് ആവശ്യങ്ങള്‍ പരിഗണിച്ച ശേഷമേ സമരത്തില്‍ നിന്ന് പിൻമാറൂ എന്നും പിജി ഡോക്‌ടർമാർ പറഞ്ഞു.

പിജി ഡോക്‌ടർമാരുടെ സമരം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ് ഇന്ന് സമരക്കാര്‍ ആരോഗ്യമന്ത്രിയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചത്. നാല് ശതമാനം സ്‌റ്റൈപെന്‍ഡ് വര്‍ധനയടക്കം മുന്നോട്ട് വച്ച മുഴുവന്‍ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാല്‍ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്‌ടര്‍മാര്‍. അത്യാഹിത വിഭാഗം ഉൾപ്പെടെ മുടക്കികൊണ്ടാണ് സമരം നടക്കുന്നത്.

Read Also: കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE