എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു

By Desk Reporter, Malabar News
SYS Youth Call _Malabar News
യൂത്ത്കോള്‍ ജില്ലാതല ഉൽഘാടനം ജില്ലാകമ്മിറ്റി അംഗം സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി നിര്‍വഹിക്കുന്നു
Ajwa Travels

മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു.

604 യൂണിറ്റുകളിലെ ഭാരവാഹികള്‍ സംബന്ധിച്ച പരിപാടിക്ക് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കി. യൂത്ത് കോള്‍ ജില്ലാ തല ഉൽഘാടനം മഞ്ചേരി ഹികമിയ്യ കാമ്പസില്‍ എസ്‌വൈഎസ് ജില്ലാ കമ്മിറ്റി അംഗം സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി നിര്‍വഹിച്ചു. മഞ്ചേരി സോണ്‍ കള്‍ച്ചറല്‍ സെക്രട്ടറി യുടിഎം ശമീര്‍ അദ്ധ്യക്ഷത വഹിച്ചു.

നവംബര്‍ 24ന് ജില്ലാ നേതാക്കളുടെ നേതൃത്വത്തിലും 25ന് സോണ്‍, സര്‍ക്കിള്‍ നേതാക്കളുടെ നേതൃത്വത്തിലും 26ന് യൂണിറ്റ് നേതാക്കളുടെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ പ്ളക്കാര്‍ഡുമേന്തി സാന്ത്വന സദന പ്രചാരണം നടത്തും. ഡിസംബര്‍ 4ന് യൂണിറ്റുകളില്‍ എന്റെ കൈനീട്ടം കവര്‍ ശേഖരണം നടക്കും.

ഡിസംബര്‍ 6ന് മഞ്ചേരി സാന്ത്വന സദനത്തില്‍ നടക്കുന്ന പ്രാർഥനാ സംഗമത്തില്‍ ഓരോ യൂണിറ്റില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം സംബന്ധിക്കും. ഡിസംബര്‍ 20ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ സാന്ത്വന സദനം സമൂഹത്തിന് സമര്‍പ്പിക്കും.

Most Read: അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE