18 പ്രവശ്യകളിലും, 27 നഗരങ്ങളിലും രോഗബാധ; ചൈനയെ വിടാതെ കോവിഡ്

By Staff Reporter, Malabar News
covid-in-china
Ajwa Travels

ബെയ്‌ജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് ഭീഷണി ഉയരുന്നു. ഇന്ന് മാത്രം രാജ്യത്ത് 75 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്‌. ഇതിൽ 53 കേസുകളും പ്രാദേശിക തലത്തിൽ സമ്പർക്കത്തിലൂടെ ഉണ്ടായതാണ്. ഒരു കിഴക്കൻ മേഖലയിലെ നാൻജിംഗ് വിമാനത്താവളവുമായി ബന്ധപ്പെട്ട കോവിഡ് ക്ളസ്‌റ്റർ ഇപ്പോൾ 27 നഗരങ്ങളിലേക്കും 18 പ്രവിശ്യകളിലേക്കും വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ.

ഡെൽറ്റ വകഭേദമാണ് ഇവിടെ കൂടുതലായും കണ്ടുവരുന്നത്. കഴിഞ്ഞ വർഷം രാജ്യത്തിലെ കോവിഡ് വ്യാപനം വലിയ തോതിൽ ഉയരാതെ പിടിച്ചു നിർത്തുന്നതിൽ രാജ്യം വിജയിച്ചിരുന്നു.

എന്നാൽ മാസങ്ങൾക്ക് ശേഷം വീണ്ടും രാജ്യത്ത് കോവിഡ് ബാധ ഉയരുന്നത് ആശങ്കയ്‌ക്ക്‌ ഇടയാക്കുന്നുണ്ട്. വിവിധ നഗരങ്ങളിൽ രോഗബാധ കണ്ടെത്താനായി കൂട്ട പരിശോധനകൾ നടക്കുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്‌ച വരെ 1.6 ബില്യണിലധികം വാക്‌സിൻ ഡോസുകൾ രാജ്യ വ്യാപകമായി വിതരണം ചെയ്‌തിട്ടുണ്ടെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ (എൻഎച്ച്‌സി) അറിയിച്ചു. എത്ര പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകിയെന്നതിന്റെ കണക്കുകൾ ഇതുവരെയും പുറത്തു വിട്ടിട്ടില്ല.

Read Also: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ഈ മാസം വർധിപ്പിക്കും: ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE