ഓക്‌സിജൻ എക്‌സ്‍പ്രസ്; ഒഡീഷയിൽ നിന്നും കൊച്ചിയിലെത്തി

By Team Member, Malabar News
Ajwa Travels

എറണാകുളം : ഒഡീഷയിലെ റൂർക്കേലയിൽ നിന്നും 128.66 മെട്രിക് ടൺ ഓക്‌സിജനുമായി ഓക്‌സിജൻ എക്‌സ്‍പ്രസ് കൊച്ചിയിൽ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഓക്‌സിജൻ എക്‌സ്‍പ്രസ് സംസ്‌ഥാനത്ത് എത്തിയത്. 7 കണ്ടെയ്‌നറുകളിലായി കൊച്ചി കണ്ടെയ്‌നർ ടെർമിനലിൽ എത്തിച്ച ഓക്‌സിജൻ ഇവിടെ നിന്നും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യും.

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായതിന് പിന്നാലെ കേരളത്തിൽ ഓക്‌സിജൻ ആവശ്യകത ഉയർന്നിരുന്നു. തുടർന്ന് കഴിഞ്ഞ മെയ് 16ആം തീയതിയും 118 മെട്രിക് ടൺ ഓക്‌സിജൻ ഒഡീഷയിൽ നിന്നും കേരളത്തിൽ എത്തിച്ചിരുന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ വിവിധ സംസ്‌ഥാനങ്ങളിലേക്ക് ഒഡീഷ ആവശ്യാനുസരണം ഓക്‌സിജൻ എത്തിച്ചുനൽകുന്നുണ്ട്.

Read also : അൽ- ജലാ ടവറിലെ ഇസ്രയേൽ ആക്രമണം; ലോക കോടതിയിൽ പരാതി നൽകാനൊരുങ്ങി ഉടമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE