കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ പ്ളാന്റ് ഒരുങ്ങുന്നു

By Staff Reporter, Malabar News
oxygen-plant-kasargod
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 80 ദിവസത്തിനകം ഓക്‌സിജൻ പ്ളാന്റ് പ്രവർത്തനം തുടങ്ങും. ദേശീയപാത അതോറിറ്റിയുടെ സാമ്പത്തിക സഹായത്തിൽ കൊച്ചി ആസ്‌ഥാനമായ കെയർ സിസ്‌റ്റംസിനാണ്‌ നിർമാണ ചുമതല. 1.87 കോടി രൂപ ചിലവിലാണ്‌ നിർമാണം. പദ്ധതിയുടെ 20 ശതമാനം തുക മുൻകൂറായി നൽകി. പകുതി തുക പ്ളാന്റ് സ്‌ഥാപിക്കുമ്പോഴും, ബാക്കിയുള്ള 30 ശതമാനം പണി പൂർത്തിയാകുന്ന സമയത്തും നൽകും.

ദിവസം 200 സിലിണ്ടർ ഓക്‌സിജൻ വരെ ഇവിടെ ഉൽപാദിപ്പിക്കാനാകും. പ്ളാന്റിന്റെ തുടർ പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മറ്റ്‌ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ സഹായത്തോടെ നടക്കും. ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് നൽകിയിട്ടുണ്ട്. ജില്ലയിലെ മുഴുവൻ തദ്ദേശ സ്‌ഥാപനങ്ങളും പദ്ധതിക്കായി തുക വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്.

Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; രണ്ട് പേര്‍ കൂടി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE