ഓക്‌സിജൻ ടാങ്കറുകൾ ഇനി ടോൾ നൽകേണ്ട ; ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി

By Team Member, Malabar News
oxygen tanker
Ajwa Travels

ന്യൂഡെൽഹി : കോവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങൾ പ്രാണവായു കിട്ടാതെ പിടയുമ്പോൾ ആശ്വാസ നടപടിയുമായി ദേശീയ പാതാ അതോറിറ്റി. ദ്രവരൂപത്തിലുള്ള ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾ ഇനി ടോൾ നൽകേണ്ടതില്ലെന്നാണ് എൻഎച്ച്എഐയുടെ തീരുമാനം.

ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ കരാറുകാരുടെ പിന്തുണയോടെ ഓക്‌സജിൻ പ്ളാന്റ് സ്‌ഥാപിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് പുതിയ നടപടിയും വരുന്നത്. ഈ തീരുമാനം അന്തർ സംസ്‌ഥാന യാത്രകൾ അടക്കം നടത്തുന്ന ഓക്‌സിജൻ ടാങ്കറുകൾക്ക് ഗുണകരമാക്കും.

മെഡിക്കൽ ഓക്‌സിജനുമായി പോകുന്ന ടാങ്കറുകൾക്ക് ടോൾ പ്ളാസകളിൽ പ്രത്യേകം പാതയുണ്ടാക്കാനും നിർദ്ദേശമുണ്ട്. ആംബുലൻസുകളെ പോലെ തന്നെ എമർജൻസി വാഹനമായി മെഡിക്കൽ ഓക്‌സിജൻ കൊണ്ടുപോകുന്ന വാഹനങ്ങളെ കാണണമെന്നാണ് നിർദ്ദേശം.

Read also : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE