ബംഗ്‌ളാദേശിന് 200 മെട്രിക് ഓക്‌സിജനുമായി ഇന്ത്യ; ട്രെയിൻ പുറപ്പെട്ടു

By News Desk, Malabar News
medical oxygen from india to bangladesh
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ബംഗ്‌ളാദേശിന് കൈത്താങ്ങുമായി ഇന്ത്യ. ട്രെയിൻ മാർഗം ബംഗ്‌ളാദേശിലേക്ക് 200 മെട്രിക് ദ്രവീകൃത മെഡിക്കൽ ഓക്‌സിജനുമായി ഇന്ത്യയുടെ ഓക്‌സിജൻ എക്‌സ്‌പ്രസ് പുറപ്പെട്ടു. ഇതാദ്യമായാണ് ഓക്‌സിജനുമായി ട്രെയിൻ വിദേശ രാജ്യത്തേക്ക് സർവീസ് നടത്തുന്നത്.

സൗത്ത് ഈസ്‌റ്റേൺ റയിൽവേയുടെ ചക്രധർപൂർ ഡിവിഷനിലെ ടാറ്റയിൽ നിന്ന് 200 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ബംഗ്‌ളാദേശിലേക്ക് പത്ത് കണ്ടെയ്‌നറുകളിലായാണ് കൊണ്ടുപോയത്. ബംഗ്‌ളാദേശിലെ ബെനാപോളിലേക്കാണ് ഓക്‌സിജൻ എത്തിക്കുക. ട്രെയിൻ യാത്ര ആരംഭിക്കുന്നതിന്റെ വീഡിയോ റെയിൽവേ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ ആവശ്യമുള്ള ഇന്ത്യൻ സംസ്‌ഥാനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി 2021 ഏപ്രിൽ 24ന് ആണ് ഇന്ത്യൻ റെയിൽ‌വേ ഓക്‌സിജൻ എക്‌സ്‌പ്രസ് ആരംഭിച്ചത്. ഇതിനോടകം 35,000 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ 15 സംസ്‌ഥാനങ്ങളിലേക്ക് എത്തിച്ചു. ഏകദേശം 480 ഓക്‌സിജൻ എക്‌സ്‌പ്രസുകളാണ് ഇതിനുവേണ്ടി ഉപയോഗിച്ചത്.

Also Read: ഒരാഴ്‌ചത്തെ സന്ദർശനത്തിന് പ്രഫുൽ പട്ടേൽ വീണ്ടും ലക്ഷദ്വീപിലേക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE