ആര്യ വൈദ്യ ഫാര്‍മസി തലവന്‍ പി.ആര്‍ കൃഷ്‌ണ കുമാര്‍ അന്തരിച്ചു

By News Desk, Malabar News
PR Krishnakumar passed away
P.R Krishna Kumar
Ajwa Travels

കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ പി.ആര്‍ കൃഷ്‌ണ കുമാര്‍ (69) അന്തരിച്ചു. ബുധനാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു അന്ത്യം. ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ആര്യ വൈദ്യശാല സ്ഥാപകനും ആയുര്‍വേദ വിദഗ്ധനുമായ പി.വി രാമവാര്യരുടെ മകനാണ് കൃഷ്‌ണ കുമാര്‍. 1994 ലാണ് അദ്ദേഹം ആര്യ വൈദ്യ ഫാര്‍മസിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. കോയമ്പത്തൂരില്‍ രാമനാഥപുരത്തെ രാജ മന്ദിരത്തിലായിരുന്നു താമസം. 2009 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു. ആയുര്‍വേദ മേഖലയുടെ വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു കൃഷ്‌ണ കുമാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE