പാലക്കാട്: എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈർ ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സ്വന്തം പിതാവിന്റെ മുന്നിലിട്ടാണ് അക്രമികൾ സുബൈറിനെ വെട്ടിയത്. രണ്ട് കാറിലായാണ് സംഘം എത്തിയത്. ഗുരുതരമായി പരിക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമാണ് സുബൈർ. ഒപ്പം യാത്ര ചെയ്തിരുന്ന സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് നിസാര പരിക്കേറ്റു.സുബൈറിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Most Read: ബിജെപിക്ക് അഴിമതി പണം വിതരണം ചെയ്യുന്നത് കർണാടക സർക്കാർ; ആരോപണം