കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ആവുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നും പാര്‍വതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. തെറ്റായ വാര്‍ത്ത തിരുത്തണമെന്നും പാര്‍വതി ആവശ്യപ്പെട്ടു.
Shame @mathrubhumieng on such baseless and misleading articles. I never said anything about contesting and no party has approached me. I demand a correction on this. https://t.co/bdiRSIyjvO
— Parvathy Thiruvothu (@parvatweets) February 11, 2021
പാര്‍വതിയെ സിപിഐഎം സ്ഥാനാർഥിയായി രംഗത്തിറക്കാൻ നീക്കം നടക്കുന്നുവെന്ന് ഫെബ്രുവരി 11ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിലും ഇംഗ്ളീഷ് മാതൃഭൂമിയിലും വാര്‍ത്ത വന്നിരുന്നു. ഇംഗ്ളീഷ് മാതൃഭൂമി നല്കിയ വാര്‍ത്തയുടെ ലിങ്ക് ഉള്‍പ്പെടെ ആയിരുന്നു പാർവതിയുടെ ട്വീറ്റ്.
Read also: സോളാർ തട്ടിപ്പ്; കോഴിക്കോട് രജിസ്റ്റർ ചെയ്ത കേസിൽ വിധി ഇന്ന്