‘പത്രോസിന്റെ പടപ്പുകളു’മായി ഷറഫുദ്ദീന്‍; ചിത്രീകരണം ആരംഭിച്ചു

By Staff Reporter, Malabar News
PATHROSINTE-PADAPPUKAL

ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ അഫ്‌സല്‍ അബ്‌ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രം ‘പത്രോസിന്റെ പടപ്പുകള്‍’ ചിത്രീകരണം ആരംഭിച്ചു. പറവൂരിലാണ് ചിത്രീകരണം. ഡിനോയ്‌സ് പൗലോസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം മരിക്കാര്‍ എന്റര്‍ടെയ്ൻമെന്റ്‌സാണ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രമാണിത്.

ഡിനോയ് പൗലോസ്, നസ്‌ലിന്‍, ഗ്രേസ് ആന്റണി, രഞ്‌ജിത മേനോന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്‌ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, ഷമ്മി തിലകന്‍ തുടങ്ങി നിരവധി താരങ്ങളും ഒപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ജയേഷ് മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജേക്‌സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റർ സംഗീത് പ്രതാപാണ്.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്പ്, കല- ആഷിക് എസ്, കോസ്‌റ്റ്യൂം- ശരണ്യ ജീബു, മേക്കപ്പ്- സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- കണ്ണന്‍ എസ് ഉള്ളൂര്‍, സ്‌റ്റിൽസ്- സിബി ചീരന്‍, സൗണ്ട് മിക്‌സ്- വിഷ്‌ണു സുജാതന്‍, പരസ്യകല- യെല്ലോ ടൂത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- സുഹൈല്‍ വരട്ടിപ്പള്ളിയാല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Read Also: സ്‌റ്റേഡിയം പരിപാലനത്തിൽ നിന്ന് പിൻമാറി കെസിഎ; കേരളത്തിന് ലോകകപ്പ് വേദി നഷ്‌ടമായേക്കും

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE